വില്ലേജ് : തലശ്ശേരി, തിരുവങ്ങാട്
താലൂക്ക് : തലശ്ശേരി
അസംബ്ലി മണ്ഡലം : തലശ്ശേരി
പാര്‍ലമെന്റ് മണ്ഡലം : വടകര
അതിരുകള്‍
വടക്ക്: ധര്‍മ്മടം പുഴ, തെക്ക്: ന്യൂമാഹി, കൊടിയേരി പഞ്ചായത്തുകള്‍, കിഴക്ക്: എരഞ്ഞോളി, കൊടിയേരി പഞ്ചായത്തുകള്‍, പടിഞ്ഞാറ്: അറബിക്കടല്‍.
ഭൂപ്രകൃതി
ഭൂപ്രകൃതിയനുസരിച്ച് നഗരസഭയെ കുന്നുകള്‍, സമതലം, തീരപ്രദേശം, ജലാശയങ്ങള്‍ എന്നിങ്ങനെ തരംതിരിക്കാം. മണല്‍മണ്ണും, ലാറ്ററൈറ്റുമാണ് പഞ്ചായത്തിലെ പ്രധാന മണ്ണിനങ്ങള്‍. ഈ പ്രദേശത്തെ ഭൂനിരപ്പ് പടിഞ്ഞാറോട്ട് ചരിഞ്ഞ് കിടക്കുന്നതാണ്.
ആരാധനാലയങ്ങള്‍ / തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
ശ്രീ രാമസ്വാമി ക്ഷേത്രം, ഓടത്തില്‍ മുസ്ലീം പള്ളി(1792), സെന്റ് ജോണ്‍സ് ചര്‍ച്ച് (1869), സി.എസ്.ഐ. പള്ളി (1839) ഇവയാണ് പഞ്ചായത്തിലെ പുരാതനവും പ്രധാനപ്പെട്ടതുമായ ആരാധനാലയങ്ങള്‍.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍
കരിംപാറകള്‍ നിറഞ്ഞ സമുദ്രതീരം, കുന്നുകള്‍, 1708 ല്‍ ബ്രിട്ടീഷുകാര്‍ പണിത തലശ്ശേരികോട്ട, 1800 ആര്‍തര്‍ വെല്ലസ്ലി പ്രഭു താമസിച്ചിരുന്ന കോട്ടയോട് ചേര്‍ന്ന ബംഗ്ലാവ്, സ്റ്റേഡിയത്തിനടുത്തുള്ള ഓവര്‍സീസ് ഫോളി ഇവയെല്ലാം ചേര്‍ത്ത് ഈ പ്രദേശം ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയെടുക്കാവുന്നതാണ്.