English| മലയാളം

ആമുഖം

 

 തെലിച്ചേരി എന്നും അറിയപ്പെടുന്ന തലശ്ശേരി കേരളത്തിലെ മലബാര്‍ തീരത്തുള്ള ഒരു പട്ടണമാണ്. കണ്ണൂര്‍ ജില്ലാ തലസ്ഥാനത്തുനിന്നും 21 കി.മീ അകലെയാണ് തലശ്ശേരി. തെലിച്ചേരി എന്നത് തലശ്ശേരിയുടെ ആംഗലേയ വല്‍ക്കരിക്കപ്പെട്ട പേരാണ്. തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ജനസംഖ്യ ഏകദേശം 100,000 ആണ്. തീരദേശ പ്രദേശമായതുകൊണ്ട് തലശ്ശേരി ബ്രിട്ടീഷ് ഭരണകാലത്ത് ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. ക്രിക്കറ്റിന്റെയും സര്‍ക്കസിന്റെയും കേക്കിന്റെയും നഗരമായി തലശ്ശേരി അറിയപ്പെടുന്നു. ഇന്ത്യന്‍ സര്‍ക്കസിന്റെ ജന്മദേശമായാണ് തലശ്ശേരി അറിയപ്പെടുന്നത്.

 

1865 ലെ പത്താം ആക്ടനുസരിച്ച് 1866 നവംബര്‍ 1 ന് രൂപീകൃതമായ ആദ്യ നഗരസഭകളില്‍ ഒന്നാണ് തലശ്ശേരി. 1880 ലും 1941 ലും 1961 ലും ഈ നഗരസഭയുടെ അതിരുകള്‍ വിപുലപ്പെടുത്തി. 1990 കൊടിയേരി പഞ്ചായത്തിനെ നഗരസഭയോട് ചേര്‍ത്തെങ്കിലും 1993-ല്‍ ഈ പഞ്ചായത്തിനെ നഗരസഭയില്‍ നിന്നും വേര്‍പെടുത്തി.

 

പൊതുവിവരങ്ങള്‍

ജില്ല                                     : കണ്ണൂര്‍ 
വിസ്തീര്‍ണ്ണം                            : 23.96 ച.കി.മീ
കോഡ്                                  : M130500
വാര്‍ഡുകളുടെ എണ്ണം              : 52 
ജനസംഖ്യ                             : 99386
പുരുഷന്മാര്‍                           ‍ : 46767
സ്ത്രീകള്‍‍                                  : 52619
ജനസാന്ദ്രത                            : 4323
സ്ത്രീ : പുരുഷ അനുപാതം           : 1077
മൊത്തം സാക്ഷരത                 : 80.77
സാക്ഷരത (പുരുഷന്മാര്‍ )          : 96.94
സാക്ഷരത (സ്ത്രീകള്‍ )                : 92.65
Source : Census data 2001   

 

 

.