English| മലയാളം

ഡി ആന്‍ഡ്‌ ഓ ലൈസൻസ് വിശദാശംങ്ങൾ

             D &O  ലൈസന്‍സ് വിശദാംശങ്ങള്‍

  

           ലൈസന്‍സ് അപേക്ഷ  സമര്‍പ്പിക്കാന്‍    

   

       1.ലൈസന്‍സ് തുക  നിരക്ക് സംബന്ധിച്ച ഗസറ്റ് നോട്ടിഫിക്കേഷന്‍ 

                                  

                                 

        2.    സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തന സഹായി 

                                 

 

 
 തലശ്ശേരി നഗരസഭാ പരിധിയിലുള്ള കച്ചവട / മറ്റിതര ലൈസൻസ് ആവശ്യമുള്ള സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനും പുതിയ ലൈസൻസിന് വേണ്ടി അപേക്ഷിക്കുന്നതിനും 01-02-2019 മുതൽ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ആയതിന്റെ പ്രവർത്തനം ഇനി വിവരിക്കുന്നത് പ്രകാരമാണ്.

ലൈസൻസ് പുതുക്കുവാൻ

Step 1: അക്ഷയ കേന്ദ്രം വഴിയോ /നേരിട്ടോ ഓൺലൈനായി www.thalasserymunicipality.in എന്ന വെബ് സൈറ്റിലെ ലൈസൻസ് ഇ ഫയലിംഗ് മെനു വഴി, വസ്തു നികുതി, തൊഴിൽ നികുതി, മുൻ വർഷത്തെ ലൈസൻസ് രസീത് , മറ്റു രേഖകൾ ( ആവശ്യമെങ്കിൽ ) എന്നിവ അപ് ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കുക.

Step 2: ഓൺലൈൻ അപേക്ഷ, നഗരസഭയിൽ നിന്നും പരിശോധിച്ച്  ഫീസ് അടക്കാനുള്ള വിവരം sms വഴി അപേക്ഷകന് ലഭിക്കും.

step 3: sms ലഭിച്ചയുടൻ , sms ലെ നമ്പർ ഉപയോഗിച്ച് അക്ഷയയിലോ /നേരിട്ട് നഗരസഭ മെയിന്‍ ഓഫീസിലോ ഫീസ് അടക്കേണ്ടതാണ്.

Step 3: ഫീസ് അടച്ചതിന് ശേഷം അപേക്ഷകന്റെ ലൈസൻസ് ,നഗരസഭ ഓഫീസിൽ നിന്നും അപ്രൂവ് ചെയ്ത് ഡിജിറ്റൽ സൈൻ ചെയ്യുന്നതാണ്.

Step 4: ലൈസൻസ് അപ്രൂവ് ചെയ്ത വിവരം അപേക്ഷകന് SmS ആയി ലഭിച്ചയുടൻ ഓൺലൈനായി ലൈസൻസ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

 സാങ്കേതിക പരമായ വിവരങ്ങൾ നഗരസഭയുടെ വെബ്സൈറ്റിൽ "വാർത്തകൾ " എന്ന ഭാഗത്ത് വിശദമായി നൽകിയിട്ടുണ്ട്.

ഇനി ഓൺലൈനായി അപേക്ഷിക്കുന്ന വിധം വിശദമായി പരിചയപ്പെടാം

ലൈസൻസ് പുതുക്കുന്നതിന്

.........

അക്ഷയ കേന്ദ്രങ്ങൾ വഴിയോ വ്യക്തികൾ നേരിട്ടോ ഓൺലൈനായി അപേക്ഷിക്കണം.

.......

ഇതിനായി നഗരസഭയുടെ ഔദ്യോഗിക വെബ് സൈറ്റായ

www.thalasserymunicipality.in സന്ദർശിക്കുക.

.......

വെബ്സൈറ്റിൽ ഇടത് ഭാഗത്ത് കാണുന്ന ​​ലൈസൻസ് ഇ ഫയലിംഗ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലോഗിൻ ചെയ്യാനുള്ള സ്ക്രീൻ ലഭിക്കും

........

നിലവിൽ ​​വസ്തു നികുതി​( Property tax​ )​ ഇ പെയ്മെന്റ് ലോഗിൻ ഉള്ള വ്യക്തികൾക്ക് അതേ   user name, password നൽകി ലോഗിൻ ചെയ്യാം.

.......

നിലവിൽ - User name ഇല്ലാത്ത വ്യക്തികൾ New user എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പുതിയത് ഉണ്ടാക്കുക. ഇത് ഒറ്റത്തവണ മാത്രം ചെയ്താൽ മതിയാകും.

.........

User name, password എന്നിവ നൽകി ലോഗിൻ ചെയ്താൽ ലഭിക്കുന്ന സ്ക്രീനിൽ ഇടത് വശത്ത് കാണുന്ന New E filing എന്ന മെനു ക്ലിക്ക് ചെയ്യുക

..........

വലത് ഭാഗത്ത് കാണുന്ന സ്ക്രീനിൽ നഗരസഭയുടെ പേര് തെരഞ്ഞെടുക്കുക, അപേക്ഷിക്കുന്ന വർഷം 2019-20 എന്ന് തെരഞ്ഞെടുക്കുക.

.......

തൊട്ട് താഴെ കാണുന്ന New E filing എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക

.......

തുടർന്ന് ലഭിക്കുന്ന സ്ക്രീനിൽ നിങ്ങൾക്ക്, മുൻപത്തെ വർഷം ലൈസൻസ് ലഭിച്ച കടയുടെ വാർഡ്, കെട്ടിട നമ്പർ അല്ലെങ്കിൽ നിങ്ങളുടെ പേര് ,സ്ഥാപനത്തിന്റെ പേര് ,മറ്റു ​ വിവരങ്ങള്‍ കൊടുക്കുക ​​

........

ഈ വിവരങ്ങളുടെ ഏറ്റവും താഴെയായി, ഹാജരാക്കേണ്ട രേഖകൾ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് തൻവർഷ വസ്തു നികുതി, തൊഴിൽ നികുതി രസീത് ,​എന്നിങ്ങനെ ആവശ്യമായ സാധനങ്ങള്‍ എന്നിവ അപ് ലോഡ് ചെയ്യുക.

.........

വിവരങ്ങൾ പരിശോധിച്ചതിന് ശേഷം ​S​ubmit എന്ന മെനു ക്ലിക്ക് ചെയ്ത് സമർപ്പിക്കുക. അപ്പോൾ അപേക്ഷ പ്രിന്റ് ചെയ്യാനുള്ള മെനു കൂടി ലഭ്യമാകും.പ്രിന്റ്‌ എടുത്തു ഡിവിഷന്‍ ഓഫീസില്‍ സമര്പിക്കുക

.......

നഗരസഭ ഓഫീസിൽ നിന്നും ഫീസ് അടക്കാനുള്ള S​ms ലഭിച്ചാൽ, E payment എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫീസ് അടക്കാം

........

ലൈസൻസ് അപ്രൂവ് ചെയ്തു എന്ന sms ലഭിച്ചാൽ Download License എന്ന മെനു വഴി ലൈസൻസ് ഡൗൺലോഡ് ചെയ്യാം.